ചക്കിട്ടപാറ: 2026-27 സാമ്പത്തിക വർഷത്തിലെ കൃഷിയുമായി ബന്ധപ്പെട്ട ജനകീയസൂത്രണ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായി ചക്കിട്ടപ്പാറ പഞ്ചായത്തിൽ കർഷക ഗ്രാമസഭ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചു മനസിലാക്കുകയും കാർഷിക മേഖലയിൽ അടുത്ത വർഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചു കർഷകരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. കൃഷി ഓഫീസർ രശ്മ നായർ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ബാലകൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിൻസി മനോജ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ മൊയ്തു കോടേരി, വാർഡ് മെമ്പർമാരായ ജിനീഷ് കല്ലുംപുറത്ത്, രതീഷ് കോമച്ചൻകണ്ടി, ബാബു പള്ളിക്കൂടം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു കൂനംതടം എന്നിവർ പ്രസംഗിച്ചു.